ദേശീയം

'പാകിസ്ഥാനോ ചൈനയോ വിഷവാതകം പുറത്തുവിട്ടിട്ടുണ്ടാകാം'; ഡല്‍ഹി മലീനികരണത്തില്‍ പുതിയ കാരണം നിരത്തി ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു പിന്നില്‍ പാക്കിസ്ഥാനും ചൈനയുമാകാമെന്ന്  ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. രണ്ട് അയല്‍രാജ്യങ്ങളും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നും ശര്‍ദ പറഞ്ഞു. പാകിസ്ഥാനും ചൈനയും നമ്മളെ ഭയപ്പെടുന്നു. പാകിസ്ഥാന്‍ ഏതെങ്കിലും തരം വിഷവാതകം പുറത്തുവിട്ടിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കണമെന്നും ശര്‍ദ പറഞ്ഞു.

'ഇന്ത്യയുമായി യുദ്ധം ചെയ്തപ്പോഴൊന്നും പാകിസ്ഥാനികള്‍ക്ക് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയായി അമിത് ഷായും ചുമതലയേറ്റതു മുതല്‍ പാകിസ്ഥാന്‍ അസ്വസ്ഥരാണ്.' ശര്‍ദ പറഞ്ഞു

അയല്‍സംസ്ഥാനങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണമെന്നു പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ശര്‍ദ രംഗത്തെത്തി. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അതുകൊണ്ട് കര്‍ഷകരെയും വ്യവസായങ്ങളെയും കുറ്റപ്പെടുത്താനാവില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും ശ്രീകൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച ശര്‍ദ, രണ്ടു നേതാക്കളും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രാപ്തരാണെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ