ദേശീയം

'തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിച്ചതിന് എസ്പിജിക്ക് നന്ദി'- രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും തന്റെ കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിക്കാന്‍ അശ്രാന്തമായി പരിശ്രമിച്ച സഹോദരി സഹോദരന്‍മാര്‍ക്ക് നന്ദി. ഒപ്പം സമര്‍പ്പണത്തിനും പിന്തുണയ്ക്കും നന്ദിയെന്ന്് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മൂന്ന് പേര്‍ക്കും ഇനി സിആര്‍പിഎഫ് സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക.

എസ്പിജി സുരക്ഷ പിന്‍വലിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഗാന്ധി കുടുംബത്തെ അറിയിച്ചു. ഇവരുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുക്കുന്ന മുറയ്ക്ക് എസ്പിജി അംഗങ്ങളെ പിന്‍വലിക്കും. എസ്പിജി സുരക്ഷ പിന്‍വലിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുപേര്‍ക്കും നല്‍കിയിട്ടുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസ്സം നില്‍ക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍. അതേസമയം ഇനിമുതല്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്