ദേശീയം

അയോധ്യവിധി; ഇന്ത്യയില്‍ ഭീകരാക്രമണഭീഷണി; ജയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് മൂന്ന് സംസ്ഥാനങ്ങള്‍; സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കി. അയോധ്യവിധി വന്നതിന് പിന്നാലെയാണ് രാജ്യത്ത് ഭീകരാക്രമണഭീഷണി.

മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി തുടങ്ങിയ രഹസ്യ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് വളരെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പാക്കാനും ഭീകരാക്രമണ ഭീഷണി അതീവ ജാഗ്രതയോടെ കാണാനും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട.

ഇന്നലെ അയോധ്യവിധി വന്നതിന് പിന്നാല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരെ നേരിട്ടുവിളിച്ചാണ് അമിത് ഷാ കാര്യങ്ങള്‍ വിലയിരുത്തിയത്. ഇത് ഭീകരാക്രമണഭീഷണിയുടെ പശ്ചാത്തലത്തിലാണെന്നാണ്് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് തുടരുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്!മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്