ദേശീയം

ഝാര്‍ഖണ്ഡില്‍ ചിത്രം തെളിയുന്നു; 52 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ആസന്നമായ ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. 52 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രസിദ്ധീകരിച്ചത്.

ഝാര്‍ഖണ്ഡ് നിയമസഭയില്‍ 81 സീറ്റുകളാണുളളത്. ഇതില്‍ 52 സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി രഘുബര്‍ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് മത്സരിക്കും. ഝാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ലക്ഷമണ്‍ ഗിലുവ ചക്രദാര്‍പൂരില്‍ നിന്നും മത്സരിക്കുമെന്നും പട്ടിക വ്യക്തമാക്കുന്നു. 

നിലവിലുളള 31 നിയമസഭ അംഗങ്ങള്‍ക്ക് വീണ്ടും സീറ്റ് നല്‍കിയപ്പോള്‍, 10 പേരെ ഒഴിവാക്കി. അഴിമതിക്ക് പേരുകേട്ട ഝാര്‍ഖണ്ഡില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ അഞ്ചുവര്‍ഷം കൊണ്ട് രഘുബര്‍ദാസ് സര്‍ക്കാരിന് സാധിച്ചുവെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല