ദേശീയം

ഫീസ് വര്‍ധനയ്‌ക്കെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ; സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കും സമയക്രമം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനുമെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയത്.  

പ്രതിഷേധക്കാര്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്കിനെ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നഗരത്തിലും പ്രകടനം നടത്തിയിരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധന, ഡ്രസ്സ് കോഡ് , സമയക്രമം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ അധികൃതരുടെ തീരുമാനങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.

ഹോസ്റ്റലുകളിലെ ഫീസ് വര്‍ധിപ്പിക്കാനും, റൂമുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കും തുടങ്ങിയ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഹോസ്റ്റലിലെ ഇന്റര്‍ ഹാള്‍ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം. 45 ശതമാനത്തോലം കുട്ടികള്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. ഫീസ് വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ കുട്ടികള്‍ക്ക് തിരിച്ചടിയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു. സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രതിഷേധം മൂലം നിഷ്‌കളങ്കരായ അനവധി കുട്ടികളുടെ പഠനം താളം തെറ്റുകയാണ്. പ്രതിഷേധക്കാര്‍  തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്