ദേശീയം

21കാരന്റെ ജന്മദിനാഘോഷത്തിനായി മുറിയെടുത്തു, 33കാരിക്ക് ഒപ്പം മദ്യപിച്ചു; ലഹരിയില്‍ കാമുകിയെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജന്മദിന ആഘോഷത്തിനിടെ, മദ്യലഹരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് 33കാരിയെ 21 കാരന്‍ കൊലപ്പെടുത്തി. നിസാരപ്രശ്‌നങ്ങളെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ കഴുത്തില്‍ കാമുകന്‍ ശക്തമായി അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അലിപൂര്‍ സ്വദേശിയായ യുവാവിനെ തെരച്ചലില്‍ മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി.

യുവാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തിങ്കളാഴ്ചയാണ് വടക്കന്‍ ഡല്‍ഹിയിലെ ഓയോ ഹോട്ടലില്‍ 33കാരി മുറിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മദ്യപിച്ചു. അതിനിടെ ഉടലെടുത്ത നിസാരപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഈസമയത്ത് കുപിതനായ യുവാവ് 33കാരിയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ യുവതി അബോധാവസ്ഥയിലായി. സംഭവത്തിന് പിന്നാലെ മുറിയില്‍ നിന്ന് പുറത്തിറങ്ങി, ഒളിവില്‍ പോയ 21കാരനെ തെരച്ചലിന് ഒടുവില്‍ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. അബദ്ധവശാല്‍ യുവതിയെ അടിച്ചുപോയതാണെന്ന് യുവാവ് കുറ്റസമ്മത മൊഴിയില്‍ പറയുന്നു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ യുവതിയെ കണ്ട വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു