ദേശീയം

വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ചു; തെരുവ് നായയെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവു നായയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച ഡോക്ടര്‍ (75) അറസ്റ്റില്‍. ജയനഗര്‍ സ്വദേശി ഡോ. സി ശ്യാം സുന്ദര്‍ ആണ് അറസ്റ്റിലായത്. ബംഗളൂരു ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. 

വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതോടെയാണു വെടിവച്ചതെന്നാണ് ശ്യാം സുന്ദറിന്റെ വിശദീകരണം. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികളാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്. 

തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നായയുടെ ശരീരത്തില്‍ മൂന്ന് തിരകള്‍ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗമ്യ റെഡ്ഡി എംഎല്‍എ ആവശ്യപ്പെട്ടതോടെ ജയനഗര്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍