ദേശീയം

ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് തട്ടി; നാല് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ചെന്നൈ-ആലപ്പുഴ എക്‌സപ്രസ് തട്ടി നാല് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സൂളൂര്‍- ഇരിഗൂര്‍ റെയില്‍വേ സറ്റേഷനുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുളൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

കൊടൈക്കനാല്‍ സ്വദേശിയായ സോതിക് രാജ, നീലൈകോട്ടെ സ്വദേശി രാജശേഖര്‍, ഗൗതം, രാജയപാളയം സ്വദേശി കറുപ്പ് സ്വാമി എന്നിവരാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ ഇരിക്കുമ്പോഴാണ് ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ഇവരെ ഇടിച്ചത്.

പരിക്കേറ്റ തേനി സ്വദേശിയായ വിശ്വനേശ് എന്ന വിദ്യാര്‍ത്ഥിയെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്നും മരണം സംബന്ധിച്ച മറ്റു കാര്യങ്ങളെ കുറിച്ചും പോത്തന്നൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോതികും രാജശേഖറും അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളാണ്. ഇവരുടെ കോളജില്‍ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു