ദേശീയം

ശിവസേന രാജ്യസഭയിൽ പ്രതിപക്ഷത്തിരിക്കും; എന്‍ഡിഎ യോഗം ബഹിഷ്‌കരിക്കാനും തീരുമാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ കൂട്ടുകെട്ടായ ശിവസേന - ബിജെപി സഖ്യം ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു. ഈ ആഴ്ച ആദ്യം മോദി മന്ത്രിസഭയില്‍ നിന്ന് പടിയിറങ്ങിയ ശിവസേന എന്‍ഡിഎ യോഗം ബഹിഷ്‌കരിക്കും. രാജ്യസഭയില്‍ പാര്‍ട്ടി ഭരണ പക്ഷത്ത് നിന്ന് മാറി പ്രതിപക്ഷത്ത് ഇരിക്കുമെന്നും നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യങ്ങളാണ് മൂന്ന് പതിറ്റാണ്ടോളം തുടര്‍ന്ന ബിജെപി- ശിവസേന സഖ്യത്തെ വേര്‍പിരിച്ചത്.

പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ നടക്കുന്ന എന്‍ഡിഎ യോഗമാണ് ശിവസേന ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ രണ്ട് എംപിമാരുടെ ഇരിപ്പിടം ഭരണ പക്ഷത്ത് നിന്ന് മാറ്റിയതായും പാര്‍ട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നും രാജ്യസഭ എംപി കൂടിയായ റാവത്ത് പറഞ്ഞു.

പുതിയ എന്‍ഡിഎയും പഴയ എന്‍ഡിഎയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് റാവത്ത് പറഞ്ഞു. ആരാണ് ഇന്നത്തെ എന്‍ഡിഎയുടെ അധ്യക്ഷന്‍. അദ്വാനിയെ പോലുള്ള എന്‍ഡിഎയുടെ സ്ഥാപകന്‍മാര്‍ പലരും എന്‍ഡിഎ വിടുകയോ സജീവമല്ലാതാകുകയോ ചെയ്‌തതായും റാവത്ത് ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല