ദേശീയം

കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കരുത്, മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക: കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. അതേസമയം കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും സനാതന ധർമവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു ഗിരിരാജ്. "സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം.  നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക. ക്ഷേത്രങ്ങളിൽ പോയി ശിവനെയും കാളിയെയും പ്രാർഥിക്കുകയാണു ചെയ്യേണ്ടത്", മന്ത്രി പറഞ്ഞു. 

മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സനാതന ധർമത്തിനു പകരം ക്രിസ്ത്യൻ ജീവിത രീതിയാണു പഠിക്കുന്നതെന്നും നെറ്റിയിൽ തിലകക്കുറി വേണ്ടെന്ന് അവർ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്