ദേശീയം

ഇന്ദിരയോടൊപ്പം ആര്‍ത്ത് ചിരിക്കുന്ന കുട്ടി പ്രിയങ്ക; മുന്‍ പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ കവിത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 102മത് ജന്‍മദിനത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് പേരക്കുട്ടിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ കവിത. കുട്ടിക്കാലത്തെ ഇന്ദിരയ്‌ക്കൊപ്പമുള്ള തന്റ മനോഹരമായ ചിത്രം പങ്കുവെച്ചാണ് പ്രിയങ്ക ഓര്‍മ്മ പുതുക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന വില്യം ഏണസ്റ്റ് ഹെന്‍ലിയുടെ കഷ്ടകാലത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയുന്ന കവിതയാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തനിക്കറിയാവുന്നതില്‍ ഏറ്റവും കരുത്തയായ സ്ത്രീയെന്നാണ് ഇന്ദിരയെ പ്രിയങ്ക വിശേഷിപ്പിച്ചിരിക്കുന്നത്.  

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ദിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച ഉരുക്കുവനിതയ്ക്ക് ശ്രദ്ധാഞ്ജലി എന്നായിരുന്നു രാഹുല്‍ ഗാന്ധി കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!