ദേശീയം

ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എബിവിപി സമരത്തിന് എതിരെ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകനെ നിയമിച്ചതിന് എതിരെ നടക്കുന്ന സമരത്തിന് എതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഞങ്ങള്‍ ഫിറോസ് ഖാനോടൊപ്പമാണ് എന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് നടത്തി. ഇതിന് പിന്നാലെ സമരം മൂലം അടച്ചിട്ടിരുന്ന സംസ്‌കൃത വിദ്യ ധര്‍മ്മ വിഭാഗം തുറന്നു. എന്നാല്‍ സമര അനുകൂലികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.

'ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. ഫിറോസ് ഖാന് എതിരെയുള്ള സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ ക്ലാസെടുക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി മെയിന്‍ ഗെയ്റ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സര്‍വകലാശാലയിലെ സംസ്‌കൃത സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിന് എതിരെയാണ് എബിവിപിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. 14 ദിവസമായി മുപ്പതോളം വിദ്യാര്‍ഥികളാണ് ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറിന്റെ ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്നത്.  സ്‌തോത്രങ്ങള്‍ ആലപിച്ചും യജ്ഞങ്ങള്‍ നടത്തിയുമാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് ഇവരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു