ദേശീയം

രാജ്യത്തെ ഏറ്റവും പ്രായം  കുറഞ്ഞ ജഡ്ജി ഇനി ഈ ഇരുപത്തിയൊന്നുകാരന്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  21കാരനായ മായങ്ക്‌ പ്രതാപ് സിങ് ഇനി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി. രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ്.ഒരു ജഡ്ജിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം സത്യസന്ധതയാണെന്നു അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ജ്യഡീഷ്യല്‍ സര്‍വീസസ് പരീക്ഷയായി ഒരു ദിവസം 12, 13 മണിക്കൂറുകളാണ് പഠിച്ചത്. പരീക്ഷയില്‍ സുനിശ്ചിതമായ വിജയം എനിക്കുറപ്പായിരുന്നു. ഒരു ജഡ്ജിന് പ്രധാനം സത്യസന്ധതയാണ്. അത് ഒരിക്കലും ബാഹ്യസ്വാധിനത്തിനോ, രാഷ്ട്രീയ ശക്തികള്‍ക്കോ മസില്‍ പവര്‍ ഉള്ളവര്‍ക്കോ വശപ്പെടരുതെന്നും മായങ്ക്‌ പറഞ്ഞു.

രാജസ്ഥാന്‍ സര്‍വകാലാശാലയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സ് പഠിച്ചിറങ്ങിയത് ഈ വര്‍ഷം ഏപ്രിലിലാണ്. 21ാം വയസ്സില്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയതോടെ മായങ്ക് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി. ആദ്യ ശ്രമത്തില്‍ തന്നെ ആര്‍ജെഎസ് പരീക്ഷ നേടാനും മായങ്കിനായി.

2019ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ആര്‍ജെഎസ് പരീക്ഷയെഴുതാനുള്ള പ്രായം  21 ആക്കി കുറച്ചിരുന്നു. നേരത്തെ പരീക്ഷ എഴുതാനുള്ള കുറഞ്ഞപ്രായം 23 ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ