ദേശീയം

നാളെ അറിയാം:ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി 11.30ന് സുപ്രീംകോടതി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിക്ക് എതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ 11.30ന് പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണെന്ന സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഗവര്‍ണറുടെ നപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു.

അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 50 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഗവര്‍ണര്‍ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് വോണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്