ദേശീയം

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കം : മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ എട്ടുമണിയോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്. ഇന്നലെ നടന്ന യോഗത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാത്രി ഇരുട്ടിവെളുത്തതോടെ സംസ്ഥാന രാഷ്ട്രീയം മാറിമറിയുകയായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയനേതൃത്വങ്ങളെ അത്ഭുതപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ബിജെപി ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ