ദേശീയം

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചവിട്ടി കുഴിയിലിട്ടു; ആക്രമണം വോട്ടെടുപ്പിനിടെ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടംചേര്‍ന്ന് ജോയ് പ്രകാശിനെ ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍, ഇദ്ദേഹത്തെ സമീപത്തുള്ള കുഴിയിലേക്ക് ചവിട്ടിവീഴ്ത്തി.സ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ്  ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍