ദേശീയം

ഗോഡ്‌സെ സ്തുതി: ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്; വിശദീകരണവുമായി പ്രജ്ഞാ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായി ബിജെപി അംഗം പ്രജ്ഞാ സിങ് ഠാക്കൂര്‍ ലോക്‌സഭയില്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഗോഡസെയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു ബിജെപി അംഗത്തിന്റെ ഖേദപ്രകടനം.

മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ താന്‍ മാനിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്ന് പ്രജ്ഞാ സിങ് ചൂണ്ടിക്കാട്ടി. 

ഗോഡ്‌സെ ദേശഭക്തന്‍ ആയിരുന്നെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രജ്ഞാ സിങ്ങിന്റെ വിശദീകരണം. പ്രജ്ഞയുടെ പരാമര്‍ശം നേരത്തെ ബിജെപി തള്ളിയിരുന്നു. ഇത്തരം ആശയങ്ങള്‍ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്‌സെ സ്തുതിയെത്തുടര്‍ന്ന് പ്രജ്ഞാ സിങ്ങിനെ പാര്‍ലമെന്ററി സമിതികളില്‍നിന്നു നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു