ദേശീയം

തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് 15കാരി ; അന്വേഷിച്ച് വലഞ്ഞ് പൊലീസ് ; പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ട്വിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : സ്‌കൂളിലേക്ക് പോകുന്ന വഴി നാലു പേര്‍ തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കി എന്ന 15കാരിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് വലഞ്ഞു. പെണ്‍കുട്ടി പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇതോടെ പെണ്‍കുട്ടിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കഥയില്‍ വന്‍ വഴിത്തിരിവുണ്ടായത്.

കഴിഞ്ഞ 14ന് സ്‌കൂളിലേക്ക് പോകുന്ന വഴി നാലു പേര്‍ തന്നെ താനെ ജില്ലയിലെ അസന്‍ഗാവിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. പെണ്‍കുട്ടി പറഞ്ഞത് പ്രകാരം മാതാപിതാക്കള്‍ കഴിഞ്ഞ 18ന് ഭിവണ്ടിയിലെ ശാന്തി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ നാലു പേര്‍ക്കെതിരെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമായ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

കേസിന്റെ ഗൗരവം പരിഗണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണം നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ വിവരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസിന് സംശയമായി. കല്യാണ്‍, അസന്‍ഗാവ്, വാസിന്ദ് റെയില്‍വേ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവൊന്നും  കിട്ടിയില്ല.

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അഭിഭാഷകരെയും വിളിച്ചുവരുത്തി കഥയിലെ പഴുതുകള്‍ വിവരിച്ചു. ഇതോടെ പിടിച്ചുനില്‍ക്കാനാകാതെ, പെണ്‍കുട്ടി തന്നെ എല്ലാം കള്ളക്കഥ ആയിരുന്നുവെന്ന് കുറ്റസമ്മതം നടത്തി. മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയതിന് വഴക്ക് കേള്‍ക്കുന്നത് ഒഴിവാക്കാനാണ് കള്ളക്കഥ പറഞ്ഞതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല