ദേശീയം

വിദ്യാര്‍ത്ഥിക്ക് ഇംഗ്ലീഷ് അറിയില്ല; എന്നാല്‍പ്പിന്നെ അധ്യാപിക വായിക്കട്ടെയെന്ന് കലക്ടര്‍, ബബ്ബബ്ബ...(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ രംഗത്തെ താഴ്ന്ന നിലവാരം തുറന്നുകാട്ടി പുതിയ വിവരം പുറത്ത്. വായിക്കാന്‍ അറിയാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഉന്നാവോ ജില്ലാ കലക്ടര്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

ചൗര ഗവ.ജൂനിയര്‍ ഹൈസ്‌കൂളിലാണ് ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിക്കാന്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ സാധിച്ചില്ല. ഇതോടെ കുട്ടികള്‍ക്ക് പാഠപുസ്തകം വായിച്ചു കേള്‍പ്പിക്കാന്‍ ടീച്ചറോട് കലക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപികയ്ക്ക് വായിക്കാന്‍ സാധിച്ചില്ല.

മറ്റൊരു ടീച്ചറോട് വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ കണ്ണട വീട്ടില്‍ വച്ച് മറന്നുപോയതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍