ദേശീയം

ഹെല്‍മെറ്റ് പിഴയില്‍ പ്രതിഷേധിച്ച് ബൈക്ക് വലിച്ചെറിഞ്ഞു, നടുറോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു, യുവാവിന്റെ പ്രതികരണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തിയതിനെതിരെ യുവാവിന്റെ പരാക്രമം. ബൈക്ക് തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചും ബൈക്കിന് മുകളില്‍ കുത്തിയിരുന്ന് കരഞ്ഞുമായിരുന്നു യുവാവിന്റെ അസാധാരണ വൈകാരിക പ്രകടനം.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ യുപി പൊലീസ് പിഴ ചുമത്തിയതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം. നടുറോഡില്‍ ബൈക്ക് തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബൈക്ക് നശിപ്പിക്കുകയാണ് യുവാവിന്റെ ലക്ഷ്യമെന്ന് ദൃശ്യം കണ്ടാല്‍ തോന്നാം. അപ്പോഴെല്ലാം പൊലീസ് കാഴ്ചക്കാരായി മാറിനില്‍ക്കുകയാണ്.

അതിനിടെ, ബൈക്കിന്റെ മുകളില്‍ കയറി ഇരുന്ന് കരയുന്നത് ഉള്‍പ്പെടെയുളള അതി വൈകാരിക പ്രകടനങ്ങളും തുടര്‍ന്നു. അവസാനം യുവാവിനെ പൊലീസുകാര്‍ തന്നെ ചേര്‍ന്ന് ആശ്വസിപ്പിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്