ദേശീയം

ഈ എളിമ കണ്ടുപഠിക്കണം!; ഇക്കണോമി ക്ലാസില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ യാത്ര; കയ്യടി, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എന്നതിന് പുറമേ ഡോ കെ ശിവന്റെ ലാളിത്യം നിറഞ്ഞ സംസാരവും പ്രവൃത്തിയും ഇതിന് മുന്‍പ് വാര്‍ത്തയായിട്ടുണ്ട്. ചന്ദ്രയാന്‍ 2 പൂര്‍ണവിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ നിരാശനായ അദ്ദേഹത്തെ പ്രധാനമന്ത്രിയും രാജ്യവും സ്‌നേഹം കൊണ്ട് ചേര്‍ത്തുപിടിച്ചാണ് ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു യാത്രാ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. 

ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മറ്റു യാത്രക്കാരോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതും സെല്‍ഫി എടുക്കാന്‍ നിന്നുകൊടുക്കുന്നതും വിഡിയോയില്‍ കാണാം. രാജ്യത്തിന്റെ അഭിമാനമായ ഈ മനുഷ്യന്റെ എളിമ കണ്ടുപഠിക്കണമെന്നാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. 

കന്യാകുമാരി ജില്ലയില്‍ ജനിച്ച ശിവന്‍, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകള്‍ക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയില്‍നിന്ന് 1980ല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‌സിയില്‍ നിന്ന് 1982ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി