ദേശീയം

അധികൃതരെ കൊണ്ട് മടുത്തു!; സ്വയം ശവക്കുഴി എടുത്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ച് കര്‍ഷകന്‍; ദുരിതകഥ, അന്വേഷണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വയം ശവക്കുഴി കുഴിച്ച് അതില്‍ തന്നെത്തന്നെ കുഴിച്ചുമൂടാന്‍ ശ്രമിച്ച് തെലങ്കാനയിലെ കര്‍ഷകന്‍. തനിക്ക് അവകാശപ്പെട്ട ഭൂരേഖകള്‍ അധികൃതര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സുധാകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് സ്വന്തം ശവക്കുഴി കുഴിച്ച് സമരത്തിനിറങ്ങിയത്. പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇടപെട്ട് സുധാകര്‍ റെഡ്ഡിയെ രക്ഷിക്കുകയായിരുന്നു. 

5 ഏക്കര്‍ സ്ഥലമാണ് സുധാകര്‍ റെഡ്ഡിക്കുള്ളത്. ഇതിന്റെ ആധാരം ആവശ്യപ്പെട്ടപ്പോള്‍ ഒരു രാഷ്ട്രീയനേതാവ് ഇത് നല്‍കരുതെന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തരാനാകില്ലെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.ഗ്രാമവാസികള്‍ എത്തിയാണ് സുധാകര്‍ റെഡ്ഡിയെ കുഴിയില്‍ നിന്നും പുറത്തിറക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തങ്ങള്‍ക്കവകാശപ്പെട്ട ഭൂരേഖകള്‍ അധികാരികള്‍ കൈവശം വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുന്‍ മാസങ്ങളിലും നിരവധി കര്‍ഷകര്‍ രംഗത്തു വന്നിരുന്നു. അധികൃതര്‍ക്ക് എതിരെ അഴിമതിയാരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് ഇവര്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ