ദേശീയം

'കാര്‍ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ചില്ല'; വെളളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; നടുക്കം

സമകാലിക മലയാളം ഡെസ്ക്


ധര്‍മ്മശാല: ഹെല്‍മെറ്റ് ധരിക്കാതെ കാര്‍ ഓടിച്ച ഡ്രൈവര്‍ക്ക് കോടതിയുടെ സമന്‍സ്. ഹെല്‍മെറ്റ് ധരിച്ചില്ലെന്നും സിഗ്നലില്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലാണ് സംഭവം. 

ഡ്രൈവര്‍ വരുണ്‍ ഗൗതമിനെതിരെയാണ് കോടതി സമന്‍സ് അയച്ചത്.  കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്നും സിഗ്നലില്‍ വണ്ടി നിര്‍ത്തിയില്ലെന്നതുമാണ് കേസിനാധാരം. മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 4ന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ പറയുന്നത്. മോട്ടോര്‍ വാഹനനിയമപ്രകാരമാണ് നടപടി.

ബുധനാഴ്ച രാവിലെയാണ് വരുണ്‍ സമന്‍സ് കൈപ്പറ്റിയത്. ഹെല്‍മെറ്റ് ധരിക്കാതെ കാര്‍ ഓടിച്ചതിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് വായിച്ച് ഞെട്ടിയെന്ന് വരുണ്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയുന്ന ദിവസം താന്‍ കാര്‍ റോഡില്‍ ഇറക്കിയില്ലെന്നാണ് വരുണിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്