ദേശീയം

വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം; തുക നാലിരട്ടിയോളം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക നാലിരട്ടിയാക്കി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയില്‍ നിന്ന് എട്ട് ലക്ഷം രൂപയിലേക്കാണ് തുക ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒപ്പുവെച്ചു. 

കുടുംബ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, എന്നിവയ്ക്ക് പുറമെയാണ് ഈ സഹായം. രാജ്യത്തെ സൈനികരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക.

2016 ല്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാദ്ഗാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ എബിസിഡബ്ല്യുഎഫ് രൂപവത്കരിച്ചത്. 2017 ജൂലായില്‍ നിലവില്‍ വന്ന എബിസിഡബ്ല്യുഎഫ് 2016 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു.

വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന അര്‍ധ സൈനികരുടെ കുടുംബാഗങ്ങള്‍ക്കായി ഭാരത് കെ വീര്‍ ഫണ്ട് ആരംഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് തന്നെയാണ് ഈ ഫണ്ടിനും തുടക്കമിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം