ദേശീയം

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു ; വാഹനം തടഞ്ഞ് യുവതിക്ക് ഉപദേശം; തകര്‍പ്പന്‍ മറുപടി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരില്‍ വാഹനം തടഞ്ഞ് യുവതിക്ക് അജ്ഞാതന്റെ ഉപദേശം.യുവതിക്കൊപ്പം യാത്ര ചെയ്ത യുവാവാണ് ചിത്രം പകര്‍ത്തിയത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് അജ്ഞാതന്‍ യുവതിയെ ഉപദേശിച്ചത്.  വസ്ത്രത്തിന്റെ പേരില്‍ യുവതിയെ അധിക്ഷേപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നുമായിരുന്നു ഉപദേശം. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന അറിയാമെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മറുപടി നല്‍കി. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ഇയാള്‍ പിന്‍വാങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും