ദേശീയം

'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. 

അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തരൂര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയതാണെന്ന് തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതേ മാതൃകയില്‍ എല്ലാവരും പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.  

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബനഗല്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, അപര്‍ണസെന്‍, രേവതി തുടങ്ങി 49ഓളം പ്രമുഖരാണ് നേരത്തെ കത്തയച്ചത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ബിഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസാണ് കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കേസെടുത്തത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓഝയാണ് കത്തയച്ചതിനെതിരെ കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത