ദേശീയം

കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; നീതിയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം; സുപ്രീം കോടതി ഇടപെടണമെന്ന് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ അപലപിച്ച് കമല്‍ഹാസന്‍. കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. 

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, രാമചന്ദ്ര ഗുഹ, രേവതി എന്നിവരടക്കം 49 പേര്‍ ഒപ്പിട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നീതി ഉയര്‍ത്തി പിടിക്കാന്‍ കോടതികള്‍ തയാറാകണം. ഇവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം റദ്ദാക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് കമലിന്റെ പ്രതികരണം. 

സാമുദായിക സൗഹാര്‍ദത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചിട്ട്, തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നത്. നീതിയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു മക്കള്‍ നീതി മയ്യം അധ്യക്ഷന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍