ദേശീയം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ദീപാവലി സമ്മാനം; ക്ഷാമ ബത്ത അഞ്ചു ശതമാനം ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്ഷാമ ബത്ത പന്ത്രണ്ടു ശതമാനത്തില്‍നിന്ന് 17 ശതമാനം ആയാണ് ഉയര്‍ത്തുക. ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനം ആണിതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. അന്‍പതു ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ആനുകൂല്യം ലഭിക്കും.

ആരോഗ്യ മേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആയിരത്തില്‍നിന്ന് രണ്ടായിരം ആയാണ് ഇവരുടെ വേതനം വര്‍ധിപ്പിക്കുക.

പ്രധാനന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30ലേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

കശ്മീരില്‍നിന്നു പലായനം ചെയ്ത പണ്ഡിറ്റ് കുടുംബങ്ങള്‍ക്കുള്ള ധനസഹായ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ഇവര്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്