ദേശീയം

തട്ടുകടയില്‍ നൂഡില്‍സും മുട്ടയും കഴിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ജഹനാബാദ്: നൂഡില്‍സും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തര്‍ക്കിച്ച യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ജഹനാബാദിലെ സര്‍ത്വ ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരനാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ട യുവാവ് തട്ടുകട നടത്തി വരികയായിരുന്നു. ദസറ മേളയില്‍ നടക്കുന്നതിനിടെ ഇയാളുടെ തട്ടുകടയിലെത്തിയ 12 അംഗ സംഘം അമിതമായി നൂഡില്‍സും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

തര്‍ക്കം നടന്നതിന്റെ അടുത്ത ദിവസം സംഘം ചേര്‍ന്നെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദൗത്പുര്‍ ജില്ലയില്‍ നിന്നെത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ