ദേശീയം

പശുക്കടത്ത് സംശയിച്ച് വാനിനെ പിന്തുടര്‍ന്നു; ഗോസംരക്ഷകന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: പശുക്കടത്തുകാരെന്ന് സംശയിച്ച് വാഹനം പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം.

ഗുരതരാവസ്ഥയിലായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

പശുക്കളെ കടത്തിയതെന്ന് കരുതപ്പെടുന്ന ട്രക്ക് ബുധനാഴ്ച വെകിട്ടോടെയാണ് ഗോസംരക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗോരക്ഷകരെ കണ്ടതോടെ വേഗംകൂട്ടിയ വാഹനത്തെ ഇവര്‍ പിന്തുടരുകയായിരുന്നു.

ആരോ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ വാഹനത്തിലുള്ളവര്‍ പശുക്കളെ വഴിയില്‍ ഉപേക്ഷിച്ച് വാഹനം വേഗത്തില്‍ ഓടിച്ചു പോകാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ പിന്തുടര്‍ന്ന ഗോരക്ഷകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ത്തു. ഗൗരക്ഷക് സനാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ മോഹിതിനാണ് വെടിയേറ്റത്.പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ മേവാഡില്‍ ഇവര്‍ സഞ്ചരിച്ച ട്രക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്