ദേശീയം

ഭഗത് സിംഗിന്റെ കൊച്ചുമകന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്; വോട്ട് തേടുന്നത് ബിജെപി വിമത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപി വിമത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിറങ്ങി സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത് സിംഗിന്റെ കുടുംബാംഗം. ഭഗത് സിംഗിന്റെ ചെറുമകന്‍ വിക്രം സിംഗ് സന്തുവാണ്  മഹാരാഷ്ട്രയിലെ വെസ്റ്റ് കല്യാണ്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി വിമത സ്ഥാനാര്‍ത്ഥി നരേന്ദ്ര പവാറിന് വേണ്ടി പ്രചാരണത്തിറങ്ങുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആണ് നരേന്ദ്ര പവാര്‍. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പവാര്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നരേന്ദ്ര പവാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വിക്രം സിംഗ് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര പവാറിനെ വിജയിപ്പിക്കണം എന്ന് വിക്രം സിംഗ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ആദ്യമായണ് തന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പവാര്‍ സത്യസന്ധനും വിശ്വസ്ഥനുമാണെന്ന് തോന്നിയതുകൊണ്ടാണ് താന്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിത് എന്നും വിക്രം സിംഗ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്