ദേശീയം

ബ്യൂട്ടി പാര്‍ലറില്‍ പോയ മന്ത്രിയുടെ ഭാര്യയുടെ 2.5 ലക്ഷം സര്‍ക്കാര്‍ വാഹനത്തില്‍നിന്ന് നഷ്ടപ്പെട്ടു; പിന്നാലെ വിവാദവും  

സമകാലിക മലയാളം ഡെസ്ക്

ഷിംല: ബ്യൂട്ടി പാര്‍ലറിലേക്ക് സര്‍ക്കാര്‍ വാഹനത്തില്‍ പോയ ഹിമാചല്‍ പ്രദേശ് മന്ത്രി ഗോവിന്ദ് സിങ് ഠാക്കൂറിന്റെ ഭാര്യയുടെ രണ്ടരലക്ഷം രൂപ മോഷണംപോയി. ഗോവിന്ദ് സിങ് ഠാക്കൂറിന്റെ ഭാര്യ രജനി ഠാക്കൂറിന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് രജനി പൊലീസിൽ പരാതി നൽകിയതോടെ മന്ത്രിക്കും ബിജെപി സര്‍ക്കാരിനുമെതിരെ വിമർശനമുന്നയിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തി. 

ഗതാഗതം, വനം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ഗോവിന്ദ്. സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതും വന്‍തുക കൈവശം വച്ചതുമാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോൾ ബിജെപി മന്ത്രിയുടെ ഭാര്യ എന്തിനാണ് ഇത്രയധികം തുക കൈയ്യിൽ സൂക്ഷിച്ചത് എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. 

എച്ച്.പി 66 0001 എന്ന നമ്പറുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് മന്ത്രിയുടെ ഭാര്യ ബ്യൂട്ടി പാര്‍ലറില്‍ പോയത്. സമൂഹ മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ