ദേശീയം

വിദ്യാര്‍ത്ഥികള്‍ക്ക് ചോറും പരിപ്പും: കൂടെയിരുന്ന ഉദ്യോഗസ്ഥന് ചിക്കന്‍ കറി; അന്വേഷണം, സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

സ്‌കൂളിലെ കുട്ടികള്‍ ചോറും പരിപ്പും മാത്രം കഴിച്ചപ്പോള്‍ കൂടെയിരുന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒഡീഷയിലെ സുന്ദര്‍ഗറിലാണ് സംഭവം. ബോനായ് ബ്ലോക് എഡ്യൂക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയിയെയാണ് ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ ചോറും ദാലും കഴിച്ചപ്പോള്‍ കൂടെയിരുന്ന് ചിക്കന്‍ കഴിച്ച ഇയാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അച്ചടക്ക നടപടിയുടെ ഭാഗമയാണ് ഇയാളെ സസ്‌പെന്റ് ചെയ്തത് എന്നാണ് വിശദീകരണം. ഒക്‌ടോബര്‍ മൂന്നിന് ആദിവാസി മേഖലയിലെ തിലൈമാല്‍ പ്രോജക്ട് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണ പരിപാടികള്‍ വിലയിരുത്താനാണ് സോയി സ്‌കൂളിലെത്തിയത്. സ്‌കൂളിലെ അടുക്കള സന്ദര്‍ശിച്ച ശേഷം കുട്ടികള്‍ക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ സോയി തീരുമാനിച്ചു. കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയപ്പോള്‍ സോയിക്കും മറ്റു അധ്യാപകര്‍ക്കും ചിക്കന്‍ കറി വിളമ്പി. തനിക്ക് ചിക്കന്‍ കറിയല്ല തന്നതെന്നും ഒരു അധ്യാപിക വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വെജിറ്റേറിയന്‍ കറിയാണ് നല്‍കിയതെന്നുമായിരുന്നു സോയിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്