ദേശീയം

ഷീല ദീക്ഷിതിന്റെ പെട്ടെന്നുളള മരണത്തിന് കാരണക്കാരന്‍ പി സി ചാക്കോ, ആരോപണവുമായി മകന്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പെട്ടെന്നുളള മരണത്തിന് കാരണക്കാരന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയാണെന്ന് ആരോപിച്ച് മകന്‍ സന്ദീപ് ദീക്ഷിതിന്റെ കത്ത്. സന്ദീപ് ദീക്ഷിതിന്റെ കത്ത് ചോര്‍ന്നതിനെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത് ചാക്കോയ്ക്ക് അയച്ച കത്താണ് വിവാദമായിട്ടുളളത്. 

വിഷയം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണിത്. കത്ത് ചോര്‍ത്തിയതിന് പിന്നില്‍ ചാക്കോയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു. താന്‍ വ്യക്തിപരമായി ചാക്കോയ്ക്ക് അയച്ച കത്താണ് ചോര്‍ന്നതെന്ന് സന്ദീപ് പറയുന്നു.

അതിനിടെ ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ കത്ത് പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ചാക്കോ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ വിഷയം പാര്‍ട്ടി അധ്യക്ഷയുടെ ശ്രദ്ധയില്‍ പെടുത്തുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്