ദേശീയം

ഒറ്റ പ്രസവത്തിൽ ‌അഞ്ചു കുഞ്ഞുങ്ങൾ; ഒരു ആൺകുഞ്ഞിനെ നഷ്ടമായി, നൊമ്പരം 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ: ഒറ്റ പ്രസവത്തിൽ 25കാരിക്ക് അഞ്ചു കുഞ്ഞുങ്ങൾ. റുക്‌സാന എന്ന യുവതിയാണ് ഒറ്റ പ്രസവത്തിൽ തന്നെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എന്നാൽ ഇതിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. 

രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആരോ​ഗ്യസ്ഥിതി മോശമായിരുന്നു. ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ വയറ്റിൽ വച്ചു തന്നെ നഷ്ടമായി. 
 
മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് റുക്‌സാനയ്ക്കുണ്ടായത്.  ഇതിലൊരു ആണ്‍കുഞ്ഞാണ് പുറത്തെടുക്കുന്നതിന് മുമ്പുതന്നെ മരിച്ചത്. മറ്റ് നാല് കുഞ്ഞുങ്ങൾ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ലാത്തതിനാൽ കുറച്ചു ദിവസങ്ങൾ കുഞ്ഞുങ്ങളെ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്