ദേശീയം

തൊഴില്‍ എവിടെയെന്ന് യുവാക്കള്‍; ചന്ദ്രനിലേക്ക് നോക്കൂ എന്ന് മോദി സര്‍ക്കാര്‍; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് മോദി സര്‍ക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ 2017 ലെ  ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നോ എന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സര്‍ക്കാര്‍ എഴുതിത്തള്ളി. മോദിയും, അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്.

കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങള്‍ നിശബ്ദരാണ്. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്പന്നരിലെത്തിക്കുക എന്നതായിരുന്നു നോട്ട്‌നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യം.തൊഴിലെവിടെയെന്ന് യുവാക്കള്‍ ചോദിക്കുമ്പോള്‍ അനുച്ഛേദം 370 നെ കുറിച്ചും ചന്ദ്രനെ കുറിച്ചുമാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എല്ലാവരും മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു