ദേശീയം

ഇന്ത്യന്‍ മിസൈലേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം: കടുത്ത നടപടിയുമായി വ്യോമസേന, മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബദ്ഗാമില്‍ വ്യോമസേന മിസൈലേറ്റ് ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിയുമായി വ്യോമസേന. ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്റര്‍ എന്നിവരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കും. രണ്ട് എയര്‍ കമാന്റോമാരും രണ്ട് ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമാരും നടപടിക്ക് വിധേയമാകും.

കഴിഞ്ഞ ഫെബ്രുവരി 27ലാണ് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ വ്യോമസേന അംഗങ്ങള്‍ തന്നെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ വ്യോമ സംഘര്‍ഷം നിലനിന്ന ഫെബ്രുവരി 27ന് ഇന്ത്യന്‍ മിസൈല്‍ ഏറ്റാണ് വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബദ്വരിയ വ്യക്തമാക്കി ഒരാഴ്ച കഴിയുമ്പോഴാണ് നടപടിയുമായി എയര്‍ഫോഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്