ദേശീയം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിനു തുടങ്ങും; പ്രഖ്യാപനവുമായി ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ്, ബിജെപി നേതാവിന്റെ പ്രഖ്യാപനം.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ തര്‍ക്കത്തിലുന്ന ബാബരി പള്ളി പൊളിച്ചത്. കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താവുന്നത്. ക്ഷേത്ര നിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരികയാണ് വേണ്ടത്. ബാബര്‍ വിദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

രാമക്ഷേത്ര നിര്‍മാണം ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ സ്വപ്‌നമാണെന്നും രാജ്യം മുഴുവന്‍ അത് ആഘോഷിക്കേണ്ടതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തന്റെ ഹര്‍ജിയിലൂടെയാണ് ഈ കേസില്‍ വേഗം വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതെന്ന് സ്വാമി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്