ദേശീയം

അസം പൗരത്വ പട്ടിക കോ ഓർഡിനേറ്ററെ അടിയന്തരമായി സ്ഥലം മാറ്റാൻ സുപ്രീം കോടതി നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള പദ്ധതിയുടെ കോർഡിനേറ്ററായിരുന്ന പ്രതീക്​ ഹജേലയെ മധ്യപ്രദേശിലേക്ക്​ സ്ഥലം മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ്​ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സർക്കാരിനു നിർദേശം നൽകി. 

പ്രതീക്​ ഹജേലയെ സ്ഥലം മാറ്റുന്നതിന് കോടതി കാരണമൊന്നും അറിയിച്ചില്ല. സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെകെ വേണുഗോപാലി​ന്റെ ചോദ്യത്തിന്​ കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നായുന്നു ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ മറുചോദ്യം. ഹജേലയുടെ ജീവന്​ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്​​ സ്ഥലമാറ്റ ഉത്തരവ്​ എന്നാണ്​ സൂചന.  

48കാരനായ പ്രതീക്​ ഹജേല 1995 അസം-മേഘാലയ കേഡർ ഐ.എ.എസ്​ ഓഫീസറാണ്​. ഹജേലയുടെ മേൽ​നോട്ടത്തിൽ ആഗസ്​റ്റ്​ 31 നാണ്​ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്​. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്