ദേശീയം

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പത്താം ദിവസം വിധി

സമകാലിക മലയാളം ഡെസ്ക്

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്ത് പ്രവൃത്തി ദിനം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് പോക്‌സോ കോടതി റെക്കോര്‍ഡ് സ്ഥാപിച്ചു. പ്രതി രാം മിലന്‍ ലോധി (30)യെ ജീവപര്യന്തം തടവിനും 22,000 രൂപ പിഴയടയ്ക്കാനും റായ്ബറേലി പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചു. പിഴത്തുക ഇരയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിനിയോഗിക്കണമെന്ന് ജഡ്ജി വിജയ് പാല്‍ വിധിയില്‍ നിര്‍ദേശിച്ചു. 

കഴിഞ്ഞ മാസം 17നാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ആറ് വയസുകാരിയെ പ്രതി ബലാത്സംഗം ചെയ്തത്. 19ന് ലോധിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കേസിലെ വിധി പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള പ്രവണതയ്ക്ക് വഴിയൊരുക്കുമെന്ന് റായ്ബറേലി പൊലീസ് സൂപ്രണ്ട് സ്വപ്‌നില്‍ മാംഗെയ്ന്‍ അഭിപ്രായപ്പെട്ടു. സമാനമായ മറ്റൊരു കേസില്‍ ഔരൈയാ കോടതി 16 ദിവസത്തിനുള്ളില്‍ വിധി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം