ദേശീയം

കാണാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്, ഉറങ്ങി കര്‍ഷകര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ കര്‍ണാടകയില്‍ നിന്ന് എത്തിയ കര്‍ഷകരെ കാണാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കല്‍സാ ബന്ധൂരി പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം.

മുംബൈ- കര്‍ണാടക അതിര്‍ത്തിയിലെ നിരവധി ജില്ലകള്‍ക്ക് പ്രയോജനംലഭിക്കുന്നതാണ് കല്‍സ- ബന്ധൂരി ജലവിതരണ പദ്ധതി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വടക്കന്‍ കര്‍ണാടകയില്‍ നിന്നുളള കര്‍ഷകര്‍ ഗവര്‍ണറെ കാണാന്‍ ബംഗളൂരുവില്‍ എത്തിയത്. എന്നാല്‍ കര്‍ഷകരെ കാണാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു കര്‍ഷകര്‍ ഒന്നടങ്കം ബംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ കിടന്ന് ഉറങ്ങി പ്രതിഷേധിച്ചത്. ഗവര്‍ണറെ കാണുന്നത് വരെ പ്രതിഷേധം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു.

കല്‍സ- ബന്ധൂരി ജല വിതരണ പദ്ധതിക്ക് അനുകൂലമായി ട്രിബ്യൂണല്‍ ഉത്തരവ് വന്നിരുന്നു. സംസ്ഥാനവുമായി നദീജലം പങ്കിടാന്‍ അനുവദിക്കുന്നതാണ് ട്രിബ്യൂണല്‍ വിധി.ഇതുസംബന്ധിച്ച്  വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചത്. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ സംസ്ഥാനത്തിന് കല്‍സ- ബന്ധൂരി ജലവിതരണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ