ദേശീയം

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബുദ്ധസ്തൂപത്തില്‍ ഏണിവെച്ച് കയറി: ഇന്ത്യന്‍ ബൈക്കര്‍ ഭൂട്ടാനില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഭൂട്ടാന്‍: ഭൂട്ടാനിലെ ബുദ്ധസ്തൂപത്തെ അപമാനിച്ച ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന്‍ ഹജരേയാണ് അറസ്റ്റിലായത്. ദൊലൂച്ചയിലെ ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏണിവെച്ച് ബുദ്ധസ്തൂപത്തിന് മുകളില്‍ കയറിയിരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു അഭിജിത്ത്. ഇത് ബുദ്ധ സ്തൂപത്തെയും വിശ്വാസത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭൂട്ടാന്‍കാരുടെ വിശ്വാസം.  

ഭൂട്ടാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ബൂട്ടാനീസിനെ അധികരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് അംഗ ബൈക്ക് ടൂറിസ്റ്റ് സംഘത്തിന്റെ  ഭാഗമായിരുന്നു അഭിജിത്ത് ഹജരേ. ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഭൂട്ടാന്‍ പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്