ദേശീയം

യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍; ദുരൂഹം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ബവന പ്രദേശത്താണ് 30 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

യുവതിയെ മൂന്നോ നാലോ ദിവസം മുന്‍പ് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ബവന പൊലീസ് സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. പൂത് സൊസൈറ്റി സ്റ്റാന്റിന് സമീപം കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ മൃതദേഹമാണെന്നായിരുന്നു ലഭിച്ച വിവരമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശര്‍മ വ്യക്തമാക്കി.

വിശദമായ പരിശോധനയിലാണ് 30 വയസുള്ള യുവതിയുടേതാണ് മൃതദേഹം എന്ന വിവരം ലഭിക്കുന്നത്. വസ്ത്രം ധരിച്ച നിലയിലാണ് മൃതദേഹം. ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും