ദേശീയം

റാംപ് വോക്ക് പരിശീലനത്തിനിടെ 21കാരിയായ കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഫ്രഷേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്കായി റാംപ് വോക്ക് പരിശീലിക്കുന്നതിനിടെ, എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരുവിലെ വ്യവസായമേഖലയായ പീനിയയിലെ കോളജിലാണ് 21കാരി ദാരുണമായി മരിച്ചത്. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു.

കോളജിലെ ആദ്യവര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായ ശാലിനിയാണ് മരിച്ചത്. ഫ്രഷേഴ്‌സ് ഡേ ആഘോങ്ങള്‍ക്ക് മുന്നോടിയായി റാംപ് വോക്ക് പരിശീലനം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥിനി. വേദിയില്‍ നില്‍ക്കുകയായിരുന്ന എംബിഎ വിദ്യാര്‍ത്ഥിനി താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉടന്‍ തന്നെ ശാലിനിയെ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍