ദേശീയം

കുഴല്‍ക്കിണറില്‍ രണ്ടര വയസുകാരന്‍ കുടുങ്ങി; ഇരു കൈകളും ഉയര്‍ത്തിയ നിലയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പിള്ളി; കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. സുജിത് വില്‍സണ്‍ എന്ന കുഞ്ഞാണ് 25 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയത്. മധുരയില്‍ നിന്നെത്തിയ  വിദഗ്ധ സംഘമാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

വീടിന് സമീപം കളിക്കുകയായിരുന്ന കുഞ്ഞ് ശ്രദ്ധിക്കാതെ കാല്‍വഴുതി കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ അച്ഛനും അമ്മയുമാണ് കുഴല്‍കിണറില്‍ കുഞ്ഞ് വീണതായി മനസിലാക്കിയത്. 20 അടി താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിക്കിടക്കുന്നത്. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി. അതിനാല്‍ കൈകളിലൂടെ കുരുക്കിട്ട് മുകളിലേക്ക് ഉയര്‍ത്താനാണ് വിദഗ്ധര്‍ ശ്രമിക്കുന്നത്. നേരത്തെ സമാന്തരമായി കിണര്‍ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു. 

മെഡിക്കല്‍ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കുഴല്‍ കിണറില്‍ ശുചീകരണ ജോലി നടക്കുകയാണ്. വൈകിട്ട് കുഴല്‍കിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരന്‍ കിണറിലേക്ക് വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്