ദേശീയം

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അത്ഭുതകരമായ രക്ഷപ്പെടല്‍; ആര്‍പിഎഫ് ഉദ്യോഗസ്ഥന് അഭിനന്ദനം ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറവെ, ട്രാക്കിനുള്ളിലേക്ക് വീഴാന്‍ പോയ യാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 

ഇന്നലെയാണ് അപകടത്തില്‍ നിന്ന് യാത്രികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയത്. സ്‌റ്റേഷനിലൂടെ വേഗത്തില്‍ പോകുകയാണ് ട്രെയിന്‍. ഈസമയത്ത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയാണ് ഒരു യാത്രക്കാരന്‍. അതിനിടെ, കാല്‍ തെറ്റി ട്രാക്കിനുളളിലേക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പുറത്തേക്ക് വീഴാന്‍ പോയ യാത്രികനെ കുറച്ചകലെ നിന്നിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ട്രെയിനിന് ഉള്ളിലേക്ക്  തന്നെ തള്ളിയിടുകയായിരുന്നു. 

ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലും ഒന്നുകൊണ്ട് മാത്രമാണ് യാത്രികന് ജീവന്‍ തിരിച്ച് കിട്ടിയത്. റെയില്‍ വേസ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു