ദേശീയം

അവനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...; സുജിത്തിനെ സുരക്ഷിതനാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകരാന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരവേ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 60മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല.

രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും സുജിത്തിന്റെ അടുത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. കയര്‍ കെട്ടി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് സമാന്തര കിണര്‍ നിര്‍മിച്ച് കുട്ടിയുടെ അടുത്ത് എത്താനുള്ള ശ്രമം നടത്തി. പക്ഷേ, ഇതും വിജയിക്കാതായതോടെ രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കൈകളും കുഴല്‍ക്കിണറിന് ഉള്ളിലെ താപനിലയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കയറില്‍ കുടുക്കിട്ട് അതുവഴി കുഞ്ഞിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയായിരുന്നു. കുഴല്‍ക്കിണറിന് സമാനമായി കിണറുണ്ടാക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ജീവന് കൂടുതല്‍ ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ ഉപദേശംനല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം