ദേശീയം

ജല്ലിക്കെട്ട് കാണാന്‍ പുട്ടിനെത്തും; ഒപ്പം മോദിയും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് കാണാന്‍ ഇത്തവണ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനെത്തും. പുട്ടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിനോദം അരങ്ങേറുക. 2020 ജനുവരിയിലാണ് അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് കാണാന്‍ പുടിന്‍ എത്തുക.

മാട്ടുപ്പൊങ്കലിന്റെ ഭാഗമായി വിളവെടുപ്പ് ഉത്സവം നടക്കുന്ന ജനുവരി, ഫെബ്രുവരി, മാര്‍ച്ച്  മാസങ്ങളിലാണ് ജല്ലിക്കെട്ടെന്ന കാര്‍ഷികവിനോദം അരങ്ങറുന്നത്. ജനുവരി രണ്ടാംവാരംമുതല്‍ നാലു ദിവസമാണ് പ്രധാന ആഘോഷം. വിളവെടുപ്പ്  സീസണില്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി മുന്നൂറോളം ജല്ലിക്കെട്ട് നടക്കാറുണ്ടെങ്കിലും മധുരയിലെ അളങ്കാനല്ലൂരില്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് ജല്ലിക്കെട്ട് നടത്തുന്നത്.

2014 മെയ് ഏഴിന് സുപ്രീംകോടതി ജല്ലിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 2015ലും 2016ലും ജല്ലിക്കെട്ട് നടത്താനായിട്ടില്ല. 2017ല്‍ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോഭം  അരങ്ങേറി. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ജല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് ഇറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ