ദേശീയം

നവി മുംബൈയില്‍ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം; അഞ്ചു മരണം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഒഎന്‍ജിസിയുടെ നവിമുംബൈയിലെ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു  പേര്‍ മരിച്ചു. പ്ലാന്റിലെ നാഫ്ത ടാങ്കിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.. ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.

രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ തീപിടിത്തമുുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 

തീപടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്.

തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും