ദേശീയം

നിര്‍മാണത്തിലിരിക്കുന്ന നാലു നിലകെട്ടിടം തകര്‍ന്നുവീണു; രണ്ടു പേര്‍ മരിച്ചു; കുറച്ചുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

രാത്രി 11.30 നാണ് കെട്ടിടം തകര്‍ന്ന വിവരം അറിയിച്ചുകൊണ്ട് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോണ്‍ എത്തുന്നത്. ആറ് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. തകര്‍ന്ന കെട്ടിടത്തില്‍ കുറച്ചുപേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് രക്ഷാസേന പറയുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് സേന. ഇതുവരെ ആറു പേരെയാണ് രക്ഷിച്ചത്. 

22 കാരിയായ ഹീനയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസികള്‍ കെട്ടിടത്തിന് താഴെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു